ലിസ്റ്റീരിയ സാന്നിധ്യം കണ്ടെത്തിയ പ്രസിഡന്റ്‌സ് ചോയിസ്, ടെയ്‌ലര്‍ ഫാംസ് ബ്രാന്‍ഡുകളുടെ സലാഡ് കിറ്റുകള്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. പ്രസിഡന്റ്‌സ് ചോയിസ് ബ്രാന്‍ഡ്, ടെയ്‌ലര്‍ ഫാംസ് ബ്രാന്‍ഡിന്റെ മെക്‌സിക്കന്‍-സ്റ്റൈല്‍ സ്ട്രീറ്റ് കോണ്‍ സലാഡ് കിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് കാനഡ നോട്ടീസില്‍ അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
285 ഗ്രാം ബാഗുകളിലും ഡബിള്‍ ബാക്കിന്റെ 335 ഗ്രാം ബാഗുകളിലും വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളിലാണ് ലിസ്റ്റീരിയ സാന്നിധ്യം കണ്ടെത്തിയത്. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍ ബാക്ടീരിയ അടങ്ങിയ ഭക്ഷണം കേടായതായി അനുഭവപ്പെടാറില്ല. പക്ഷേ, ഈ ഭക്ഷണം കഴിക്കുന്നവര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലാണെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി.
കാനഡയില്‍ തിരിച്ചുവിളിച്ച റിസോ-ലോപ്പസ് ഫുഡ്‌സിന്റെ ചീസ് ഉപയോഗിച്ചാണ് സലാഡ് കിറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നല്‍കുകയോ ചെയ്യണമെന്ന് ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.