കേരളത്തിന് നൽകിയ നികുതി വിഹിത കണക്ക് വിവരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

By: 600021 On: Feb 8, 2024, 7:02 PM

കഴിഞ്ഞ പത്ത് വർഷം കേരളത്തിന് കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിൻ്റെയും ധനസഹായത്തിൻ്റെയും കണക്ക് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റില്‍ വിവരിച്ചു. യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന്  നൽകിയെന്നും ഈ വിഹിതം  1,50,140 കോടിയാണെന്നും  നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വ‌ർധിച്ചെന്നും ധനമന്ത്രി പറഞ്ഞു.