കാല്‍ഗറി ഭവന വിപണി മറ്റ് പ്രവിശ്യകളിലെ ജനങ്ങളെ ആകര്‍ഷിക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Feb 8, 2024, 1:46 PM

 

 


കാല്‍ഗറിയില്‍ വീട് വാങ്ങല്‍ സജീവമാണെന്ന് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ Re/Max Canada യുടെ റിപ്പോര്‍ട്ട്. നഗരത്തിലെ അഫോര്‍ഡബിള്‍ ഹൗസിംഗ് വാല്യുവും കുറഞ്ഞ ടാക്‌സ് നിരക്കുമാണ് വീട് വാങ്ങല്‍ സജീവമാകാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത കാല്‍ഗറിയിലേക്ക് മറ്റ് പ്രവിശ്യകളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു. പ്രധാനമായും ഭവന വില ഉയര്‍ന്ന ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ എന്നീ പ്രവിശ്യകളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ ആല്‍ബെര്‍ട്ടയിലേക്കെത്താന്‍ തുടങ്ങി. 

എന്നാല്‍ ഈ കുടിയേറ്റം കാല്‍ഗറിയിലെ വീടുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതായി റിയല്‍ എസ്റ്റേറ്റ് വിദഗ്ധരും അൃസാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. മറ്റ് വന്‍ നഗരങ്ങളിലുള്ളത് പോലെ വലിയ നിരക്കിലേക്ക് ഇത് നയിച്ചേക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള ഡാറ്റ പ്രകാരം 2023 ന്റെ ആദ്യ പാദങ്ങളില്‍ ആല്‍ബെര്‍ട്ടയില്‍ ഏകദേശം 45,000 പുതിയ കുടിയേറ്റക്കാരെത്തി. ഇതേകാലയളവില്‍, പുതിയ കുടിയേറ്റക്കാര്‍, നെറ്റ് ഇമിഗ്രേഷന്‍, നെറ്റ് നോണ്‍-പെര്‍മനന്റ് റെസിഡന്റ്‌സ് എന്നിവയുള്‍പ്പെടെ ഏകദേശം 100,000 നെറ്റ് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ വര്‍ധിച്ചു. Re/Max അനുസരിച്ച്, ഒന്റാരിയോയില്‍ നിന്നും ബീസിയില്‍ നിന്നുമുള്ളവരാണ് ആല്‍ബെര്‍ട്ട ഭവന വിപണിയില്‍ സജീവമായിട്ടുള്ളത്.