എയര്‍ബാഗ് സെന്‍സറുകളില്‍ പ്രശ്‌നങ്ങള്‍: കാനഡയില്‍ 66,846 ഹോണ്ട, അക്യൂറ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Feb 8, 2024, 11:28 AM

 

 

ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ് സെന്‍സറുകളിലെ തകരാറ് കാരണം കാനഡയിലെ 66,846 വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി ഹോണ്ട. 2020 മുതല്‍ 2022 വരെ വര്‍ഷങ്ങളിലുള്ള അക്കോര്‍ഡ്, സിവിക്, സിആര്‍-വി, ഫിറ്റ്, എച്ച്ആര്‍-വി, ഇന്‍സൈറ്റ്, ഒഡീസി, റിഡ്ജ്ലൈന്‍ എന്നിവയും അക്യൂറ എംഡിഎക്സ്, ആര്‍ഡിഎക്സ്, ടിഎല്‍എക്സ് എന്നിവയുമാണ് ഹോണ്ട തിരിച്ചുവിളിച്ചത്. ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് വെയ്റ്റ് സെന്‍സറിന് തകരാറ് സംഭവിക്കാനും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതെ വരും. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. കുട്ടികളോ മറ്റ് വെയ്റ്റ് കുറഞ്ഞയാളുകളോ സീറ്റിലാണെങ്കില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സെന്‍സര്‍ ആവശ്യമാണ്. ഇത് സംഭവിച്ചില്ലെങ്കില്‍ പരുക്കിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 

തിരിച്ചുവിളിച്ച വാഹനങ്ങളില്‍ ഒരു ശതമാനത്തിന് ഈ തകരാര്‍ ഉണ്ടെന്നാണ് ഹോണ്ട അറിയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ ഓഫായേക്കാവുന്ന പാസഞ്ചര്‍ എയര്‍ബാഗ് ഇന്‍ഡിക്കേറ്റര്‍ നിരീക്ഷിക്കാന്‍ വാഹന ഉടമകളോട് കമ്പനി ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Acura.ca/recalls സന്ദര്‍ശിക്കാം.