കാനഡയില്‍ നിന്നും മോഷ്ടിച്ച് ദുബായിലേക്ക് കയറ്റിയയച്ച നാല് വാഹനങ്ങള്‍ കണ്ടെടുത്തതായി ഹാള്‍ട്ടണ്‍ പോലീസ് അറിയിച്ചു. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(CBSA)ക്കൊപ്പം നടത്തിയ അന്വേഷണത്തിലാണ് 200,000 ഡോളര്‍ വില വരുന്ന നാല് കാറുകളാണ് കണ്ടെത്തിയത്. രണ്ട് ഫോര്‍ഡ്-150, ലെക്‌സസ് എസ്‌യുവി, റേഞ്ച് റോവര്‍ എന്നീ വാഹനങ്ങള്‍ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായാണ് കണ്ടെത്തിയത്. ഒന്റാരിയോയിലെ ടൊറന്റോ, ഹാള്‍ട്ടണ്‍, പീല്‍ മേഖലകളില്‍ നിന്നാണ് വാഹനങ്ങള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ രണ്ട് കണ്ടെയ്‌നറുകളും കാനഡയില്‍ തിരിച്ചെത്തിയതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് കണ്ടെയ്‌നറുകളും മോഷ്ടിച്ച നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.