ജസ്റ്റിന്‍ ട്രൂഡോയ്ക്ക് എക്‌സില്‍ വധഭീഷണി; മോണ്‍ട്രിയല്‍ സ്വദേശി അറസ്റ്റില്‍

By: 600002 On: Feb 8, 2024, 10:06 AM

 

 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ മോണ്‍ട്രിയല്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായി. എക്‌സ് അക്കൗണ്ടിലൂടെ ട്രൂഡോയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോള്‍ ക്ലാരിസോയ്(30) ആണ് അറസ്റ്റിലായത്. ക്ലാരിസോയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. 

ആര്‍സിഎംപിയുടെ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ജനങ്ങളുടെ സുരക്ഷിതത്വ ബോധത്തെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ഗൗരവമായി കാണുന്നുവെന്നും അക്രമാസക്തമായ പ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ആര്‍സിഎംപി പറഞ്ഞു. 

ക്യുബെക്കില്‍ ഇതാദ്യമായല്ല ട്രൂഡോയ്‌ക്കെതിരായ ഭീഷണികളെക്കുറിച്ച് ആര്‍സിഎംപി അന്വേഷിക്കുന്നതെന്ന് ആര്‍സിഎംപി വക്താവ് സെര്‍ജന്റ് ചാള്‍സ്  പോയ്‌റിയര്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.