തകരാര്‍ സംഭവിച്ച വേള്‍പൂള്‍ ഡിഷ്‌വാഷറുകള്‍; കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും 

By: 600002 On: Feb 7, 2024, 1:31 PM

 

 


2013 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ തകരാറുള്ള kitchen Aid, ഡിഷ്‌വാഷര്‍ മോഡലുകള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ Whirlpool, Home Depot എന്നിവയ്‌ക്കെതിരെ നാഷണല്‍ ക്ലാസ് ആക്ഷന്‍ നടപടി ആരംഭിച്ചു. കാനഡയില്‍ താമസിക്കുന്ന, Home Depot       യില്‍ നിന്നോ മറ്റ് റീട്ടെയ്‌ലറില്‍ നിന്നോ ഡിഷ്‌വാഷറുകള്‍ വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ചാണി ലോയേഴ്‌സ്(Charney Lawyers) പറയുന്നു. 

ഡിഷ്‌വാഷര്‍ ഉപയോഗിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്നും വെള്ളം ചോരുന്നുവെന്നും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് പരാതി. തകരാര്‍ സംഭവിച്ച ഡിഷ്‌വാഷറുകള്‍ നന്നാക്കുന്നതിനും സര്‍വീസ് കോളുകള്‍ക്ക് പണം നല്‍കുന്നതിനും കേടുപാടുകള്‍ സംഭവിച്ച ഭാഗം മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ചെലവുകള്‍ നാശനഷ്ടങ്ങളില്‍ ഉള്‍പ്പെടും. 

തകരാര്‍ സംഭവിച്ച ഡിഷ്‌വാഷറുകളുള്ളവര്‍ക്ക് നഷ്ടപരിഹാരത്തിനായി Charney Lawyers  ല്‍ രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ kgalts@charneylawyers.com  എന്നതിലേക്ക് ഇ-മെയില്‍ ചെയ്യാം.