കോസ്റ്റ്‌കോയില്‍ നിന്നും വാങ്ങിയ സോഫ രണ്ട് വര്‍ഷത്തിനു ശേഷം യുവതി തിരിച്ചുകൊടുത്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പുസ്തകങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവയ്ക്കുന്ന സിയാറ്റില്‍ ആസ്ഥാനമായുള്ള ടിക് ടോക്കര്‍ ജാക്കി എന്‍ഗുയെന്‍ ആണ് രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ സോഫ തനിക്കിഷ്ടമില്ലെന്ന് പറഞ്ഞ് തിരിച്ചുനല്‍കിയത്.
ആകര്‍ഷണീയമായ റിട്ടേണ്‍ പോളിസിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് താന്‍ സോഫ തിരിച്ചുകൊടുക്കാന്‍ തയാറായതെന്ന് എന്‍ഗുയെന്‍ പറയുന്നു. ഫര്‍ണിച്ചറുകള്‍ വാങ്ങി അത് ഇഷ്ടമായില്ലെങ്കില്‍ കടയിലേക്ക് തന്നെ തിരിച്ചുനല്‍കാമെന്ന് എന്‍ഗുയെന്‍ പറയുന്നു. സോഫ താന്‍ സ്റ്റോറിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സ്റ്റാഫ് അംഗം ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കുകയും തിരികെ നല്‍കാനുള്ള കാരണം ചോദിക്കുകയും ചെയ്തു. താന്‍ കാരണം അവരെ അറിയിച്ചു. തന്റെ പക്കല്‍ രസീത് ഇല്ലായിരുന്നുവെങ്കിലും റീഫണ്ട് മുഴുവന്‍ ലഭിച്ചതായി എന്‍ഗുയെന്‍ പറഞ്ഞു.
എന്‍ഗുയെന്‍ സോഫ തിരിച്ചുനല്‍കുന്നത് സംബന്ധിച്ച വീഡിയോയ്ക്ക് മൂന്ന് മില്യണിലധികം കാഴ്ചക്കാരുണ്ട്.