ജനസംഖ്യ 20,000ത്തില്‍ താഴെ; കാനഡയില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥലമായി ബീസിയിലെ ഓക്ക് ബേ

By: 600002 On: Feb 7, 2024, 12:01 PM

 

 

കാനഡയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നായി ബ്രിട്ടീഷ് കൊളംബിയയിലെ ഒരു കുഞ്ഞുപട്ടണം തെരഞ്ഞെടുക്കപ്പെട്ടു. വാന്‍കുവര്‍ ഐലന്‍ഡിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഓക്ക് ബേ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ അനുസരിച്ച് ഓക്ക് ബേയിലെ ജനസംഖ്യ 18,000 ആണ്. കുഞ്ഞുപട്ടണമാണെങ്കിലും കനേഡിയന്‍ ടെക്‌നോളജി കമ്പനിയായ മൂവിംഗ് വാല്‍ഡോ തയാറാക്കിയ ജീവിക്കാന്‍ ഏറ്റവും മികച്ച പത്ത് സ്ഥലങ്ങളുടെ പട്ടികയില്‍ ഓക്ക് ബേ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചു. സേഫ്റ്റി, അഫോര്‍ഡബിളിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് തു
ങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓക്ക് ബേയെ തെരഞ്ഞെടുത്തതെന്ന് മൂവിംഗ് വാല്‍ഡോ പറഞ്ഞു. 

വില്ലോ ബീച്ച്, ഓക്ക് ബേ ഐലന്‍ഡ്‌സ്, ഇക്കോളജിക്കല്‍ റിസര്‍വ്, കാറ്റില്‍ പോയിന്റ്, വിക്ടോറിയ ഗോള്‍ഫ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളാണ് ഓക്ക് ബേയുടെ ആകര്‍ഷണങ്ങള്‍. കൂടാതെ എഡ്വേര്‍ഡിയന്‍ വാസ്തുവിദ്യയ്ക്ക് പേരു കേട്ട ഇടമാണ് ഓക്ക് ബേയെന്നും മൂവിംഗ് വാല്‍ഡോ പറഞ്ഞു. 


ഓക്ക് ബേയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ഏകദേശം 2,108 ഡോളര്‍ ചെലവ് വരും. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ശരാശരി ചെലവ് 685,542 ഡോളറാണ്. അതിനാല്‍ കാനഡയില്‍ താമസിക്കാനുള്ള എറ്റവും നല്ല സ്ഥലങ്ങളിലൊന്ന് ഓക്ക് ബേ തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഒന്റാരിയോയിലെ വെല്ലിംഗ്ടണ്‍ കൗണ്ടിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സ്ഥലം.