ഗ്രേറ്റര്‍ ടൊറന്റോയില്‍ വീടുകളുടെ വില്‍പ്പന ജനുവരിയില്‍ 37 ശതമാനം ഉയര്‍ന്നു: റിപ്പോര്‍ട്ട്  

By: 600002 On: Feb 7, 2024, 11:26 AM

 

 


ഗ്രേറ്റര്‍ ടൊറന്റോയില്‍ വീടുകളുടെ വില്‍പ്പന ജനുവരിയില്‍ കഴിഞ്ഞ വര്‍ഷം മുമ്പുള്ള അതേ മാസത്തെ അപേക്ഷിച്ച് 37 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഫിക്‌സഡ്-റേറ്റ് മോര്‍ഗേജുകളുമായി ബന്ധപ്പെട്ട കുറഞ്ഞ കടമെടുപ്പ് ചെലവ് വീട് വാങ്ങുന്നവരെ വീണ്ടും വിപണിയിലേക്ക് ആകര്‍ഷിച്ചതാണ് ഭവന വില്‍പ്പന ഉയരാന്‍ കാരണമായതെന്ന് ടൊറന്റോ റീജിയണല്‍ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് പറയുന്നു. കഴിഞ്ഞ മാസം 4,223 വീടുകളാണ് വില്‍പ്പന നടത്തിയത്. ഡിസംബറില്‍ നിന്ന് 22.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു. പുതിയ ലിസ്റ്റിംഗുകള്‍ 6.1 ശതമാനം വര്‍ധിച്ചതിനാല്‍ ഭവന വിപണി ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സമ്മര്‍ദ്ദത്തിലായി. 

ഈ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ടൗണ്‍ഹൗസുകള്‍ 54.5 ശതമാനവും സെമി-ഡിറ്റാച്ച്ഡ് വീടുകള്‍ 42.9 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ബോര്‍ഡ് വ്യക്തമാക്കി.