മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന് സുപ്രീം കോടതി

By: 600021 On: Feb 7, 2024, 2:07 AM

സാമൂഹികമായി മുന്നാക്കാമെത്തിയ പിന്നാക്ക വിഭാഗത്തിൽപെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന്  സുപ്രീംകോടതി ഭരണഘടന ബഞ്ച്.  സംവരണത്തിലൂടെ ഉന്നത ജോലി ലഭിക്കുന്ന ഒരാളുടെ ജീവിത സാഹചര്യം മെച്ചപ്പെടുകയാണെന്നും ഇത്തരത്തിൽ സാമൂഹ്യ  പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണമെന്നും ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തിലും  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കുന്നത്.