കാനഡയില്‍ ഗാര്‍ഹിക കടം വര്‍ധിക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Feb 6, 2024, 1:47 PM

 


കാനഡയിലെ നിലവിലെ ജീവിതച്ചെലവ് ഗാര്‍ഹിക കടം വര്‍ധിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആവറേജ് കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സി 23 ശതമാനം വര്‍ധിച്ചതായി ഒന്റാരിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സോള്‍വന്‍സി കമ്പനിയായ ഹോയിസ് മൈക്കലോസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ആവറേജ് കനേഡിയന്‍ ഇന്‍സോള്‍വെന്റ് ഡെറ്റര്‍ 2023 ല്‍ 54,084 അണ്‍സെക്വേര്‍ഡ് ഡെറ്റില്‍പ്പെട്ടിട്ടുണ്ട്. 2022 ല്‍ നിന്ന് 9.7 ശതമാനം വര്‍ധനവ്. 2011 ല്‍ പഠനം ആരംഭിച്ചതിന് ശേഷം സ്ഥാപനം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

പഠനത്തിനായി കമ്പനി കനേഡിയന്‍ ഇന്‍സോള്‍വന്റ് ഡെറ്ററെ 'ജോ ഡെറ്റര്‍'( Joe Debtor) എന്ന് വിശേഷിപ്പിച്ചു. സാധാരണയായി 43 വയസ്സുള്ളവരാണ് ജോ ഡെറ്റര്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുന്നത്. സിംഗിള്‍-പേഴ്‌സണ്‍ ഹൗസ്‌ഹോള്‍ഡായിരിക്കും ഇവര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡും ഹോം ഓണര്‍ ഡെറ്റുമാണ് കനേഡിയന്‍ ജനതയെ കടത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.