നോവ സ്‌കോഷ്യയില്‍ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ച: ഫെഡറല്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചതായി പ്രീമിയര്‍ 

By: 600002 On: Feb 6, 2024, 11:47 AM

 


ഒന്നിലധികം ദിവസങ്ങളിലായുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നോവ സ്‌കോഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുമൂടിയിരിക്കുകയാണ്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രവിശ്യയിലെ ജനങ്ങള്‍ ദുരിതത്തിലായി. മഞ്ഞുവീഴ്ച വര്‍ധിച്ചതോടെ കേപ്പ് ബ്രെട്ടനില്‍ പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതോടെ ഫെഡറല്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍. 

മഞ്ഞ് നീക്കം ചെയ്യാനുള്ള ഉപകരണങ്ങളും ഫസ്റ്റ് റെസ്‌പോണ്ടര്‍ വാഹനങ്ങളും ഒറ്റപ്പെട്ടവരും അപകടസാധ്യതയുള്ളവരുമായ വ്യക്തികളെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന് എയര്‍ ട്രാന്‍സ്‌പോര്‍ട്ടും ആവശ്യപ്പെട്ട് കാനഡയുടെ എമര്‍ജന്‍സി പ്രിപ്പെര്‍ഡ്‌നെസ്സ് മിനിസ്റ്റര്‍ ഹര്‍ജിത് സജ്ജന് കത്തെഴുതിയതായി ടിം ഹൂസ്റ്റണ്‍ അറിയിച്ചു. സ്വകാര്യ സ്‌നോ ക്ലിയറിംഗ് സ്ഥാപനം നടത്തുന്ന വ്യക്തികള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ പ്രാദേശിക പൊതുമരാമത്ത് ടീമുകളുമായി ബന്ധപ്പെടണമെന്ന് ടിം ഹൂസ്റ്റണ്‍ അഭ്യര്‍ത്ഥിച്ചു.