കാനഡയിലെ വാഹന മോഷ്ടാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പിയേര്‍ പൊളിയേവ് 

By: 600002 On: Feb 6, 2024, 11:02 AM

 

 

കാനഡയില്‍ വാഹന മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിയേറി പൊളിയേവ്. താന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വാഹന മോഷ്ടാക്കള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം തടവ് ശിക്ഷ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മോഷണം ചെറുക്കുന്നതിന് പദ്ധതികളും പൊളിയേവ് മുന്നോട്ടുവെച്ചിട്ടുണ്ട്. 

മൂന്നാമതും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കും. നിലവില്‍ നിര്‍ബന്ധിത കാലാവധി ആറ് മാസമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന രീതി കുറ്റപത്രം മുഖേന എടുത്തു കളയുക, സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയാണ് വാഹന മോഷണം നടത്തുന്നതെങ്കില്‍ അത് ഗുരുതരമായ ഘടകമായി കണക്കാക്കുക തുടങ്ങിയവയാണ് പൊളിയേവ് മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ പദ്ധതികള്‍. 

ഓട്ടോ തെഫ്റ്റ് ദേശീയ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്ന് കാനഡ ഇന്‍ഷുറന്‍സ് ബ്യൂറോ പറയുന്നു. ഓരോ ദിവസവും ശരാശരി 200 ല്‍ അധികം വാഹനങ്ങളാണ് മോഷ്ടിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍.