ഇസ്ലാമിക് വിരുദ്ധ പരാമര്‍ശം: ബീസി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ സെലീന റോബിന്‍സണ്‍ രാജിവെച്ചു 

By: 600002 On: Feb 6, 2024, 9:31 AM

 


ഇസ്ലാമിക് വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ ബ്രിട്ടീഷ് കൊളംബിയ പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ സെലീന റോബിന്‍സണ്‍ രാജിവെച്ചു. സെലീന റോബിന്‍സണ്‍ മന്ത്രിസ്ഥാനം ഒഴിയുന്നതായി പ്രീമിയര്‍ ഡേവിഡ് എബി സ്ഥിരീകരിച്ചു. ഇസ്രയേല്‍ സ്ഥാപിതമായ പ്രദേശത്തെ വിനാശകരമായ, പ്രയോജനകരമല്ലാത്ത ഭൂമി എന്നായിരുന്നു സെലീന റോബിന്‍സണിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ വിവിധ ഇസ്ലാമിക് സംഘടനകളും കമ്മ്യൂണിറ്റികളും മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കിയിരുന്നു. 

സറേയിലെ എന്‍ഡിപി കോക്കസ് റിട്രീറ്റിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി മന്ത്രിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ ശ്രമിച്ചിരുന്നു. 

രാജിവെച്ചെങ്കിലും 2013 മുതല്‍ കോക്വിറ്റ്‌ലാം-മെയിലാര്‍ഡ്‌വില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സെലീന റോബിന്‍സണ്‍ ബിസി എന്‍ഡിപി കോക്കസില്‍ തുടരുമെന്ന് ഡേവിഡ് എബി അറിയിച്ചു.