കനത്ത മഞ്ഞുവീഴ്ചയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കെയ്പ് ബ്രെട്ടണ്‍ മുനിസിപ്പാലിറ്റി പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ ട്രാന്‍സിറ്റ് മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്. 150 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സുരക്ഷിതമായി മഞ്ഞ് നീക്കം ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കുന്നതിന് പൊതുജനങ്ങള്‍ അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് മേയര്‍ അമാന്‍ഡ മക്ഡൗഗല്‍ നിര്‍ദ്ദേശിച്ചു. ആളുകള്‍ വീട്ടില്‍ തന്നെ തുടരണം. റോഡിലിറങ്ങുന്നത് സുരക്ഷിതമല്ലെന്നും മേയര്‍ അറിയിച്ചു.