ടിഡി ബാങ്കിന്റെ പ്രതിനിധിയാണെന്ന വ്യാജേന ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയവരുടെ കെണിയില്‍ വീണ് ഓട്ടവ സ്വദേശികളായ ദമ്പതികള്‍ക്ക് നഷ്ടമായത് 13,000 ഡോളര്‍. ഇവാന്‍ ഡഡ്‌ലി ഭാര്യ ജാനെല്‍ എന്നിവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ ദമ്പതികള്‍ ബാങ്കിലെത്തി വിവരമറിയിച്ചെങ്കിലും സമ്പാദ്യം മുഴുവന്‍ നഷ്ടമായി.
ബാങ്കിലെ സുരക്ഷാ വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബത്തിന്റെ വിശ്വസ്തത നേടിയെടുത്ത് തട്ടിപ്പുകാര്‍ ഐഡന്റിറ്റി, ക്രെഡിറ്റി കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കി.
ബന്ധപ്പെടുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് സംഘത്തിന് തന്റെ ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് വിവരങ്ങളും അറിയാവുന്ന തരത്തിലായിരുന്നു അവര്‍ തങ്ങളോട് സംസാരിച്ചതെന്ന് ജാനെല്‍ പറഞ്ഞു.