കാനഡയില്‍ വീട് വാങ്ങുന്നതിന് വിദേശികള്‍ക്കുള്ള വിലക്ക് 2027 വരെ ഫെഡറല്‍ സര്‍ക്കാര്‍ നീട്ടി 

By: 600002 On: Feb 5, 2024, 9:30 AM

 


കാനഡയിലുടനീളം ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വീടു വാങ്ങുന്നതിനുള്ള വിദേശ പൗരന്മാരുടെ വിലക്ക് 2027 വരെ നീട്ടിയതായി ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി പ്രാബല്യത്തില്‍ വന്ന നിരോധനം സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ള കനേഡിയന്‍ പൗരന്മാര്‍ അല്ലാത്തവരും വിദേശ വാണിജ്യ സ്ഥാപനങ്ങളും വീടുകള്‍ വാങ്ങിക്കുന്നതില്‍ നിന്നും തടയുന്നു. 2025 ജനുവരി 1 നാണ് നിരോധനത്തിന്റെ ആദ്യ കാലാവധി.

കനേഡിയന്‍ പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വീടുകള്‍ക്കായുള്ള വിപുലീകരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപനത്തില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അറിയിച്ചു. ഭവന പ്രതിസന്ധിയെ മറികടക്കാന്‍ കാനഡയിലുടനീളം ചെലവ് കുറഞ്ഞ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഫ്രീലാന്‍ഡ് വ്യക്തമാക്കി.