2026 ഫിഫ ലോകകപ്പ്: കാനഡയില്‍ ആദ്യ മത്സരം ടൊറന്റോയില്‍

By: 600002 On: Feb 5, 2024, 9:05 AM

 

 


2026 ഫുട്‌ബോള്‍ ലോകകപ്പ് മാച്ച് ഷെഡ്യൂള്‍ ഫിഫ പുറത്തുവിട്ടു. മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നിവടങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ കാനഡയുടെ ആദ്യ മത്സരം ടൊറന്റോയില്‍ നടക്കും. 104 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് ജൂണ്‍ 11 ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിക്കുമെന്നും കാനഡയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരം ജൂണ്‍ 12 ന് ടൊറന്റോ ബിഎംഒ ഫീല്‍ഡില്‍ നടക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന കാനഡയില്‍ ടൊറന്റോ, വാന്‍കുവര്‍ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. വാന്‍കുവറില്‍ ഏഴും ടൊറന്റൊയില്‍ ആറുമായി മൊത്തം 13 മത്സരങ്ങള്‍ക്ക് കാനഡ വേദിയാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുനഗരങ്ങളും അഞ്ച് മത്സരങ്ങള്‍ക്ക് വീതം വേദിയാകും. കൂടാതെ വാന്‍കുവര്‍ രണ്ട് നോക്കൗട്ട് ഗെയിമുകള്‍ക്കും ആഥിതേയത്വം വഹിക്കും. 

48 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജൂലൈ 19 ന് ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. 

കാനഡയില്‍ നടക്കുന്ന മത്സരങ്ങളുടെ തിയതിയും സമയവും: 


Toronto
 .Friday, June 12
 .Wednesday, June 17
 .Saturday, June 20
 .Tuesday, June 23
 .Friday, June 26

Vancouver 
 .Saturday. June 13
 .Thursday, June 18
 .Sunday, June 21
 .Wednesday, June 24
 .Friday, June 26