ലോകത്ത് അഞ്ചാംപനി പടരുന്നു; കാനഡയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Feb 3, 2024, 12:23 PM

 

 


ലോകത്ത് ചില രാജ്യങ്ങളില്‍ അഞ്ചാംപനി( measles) കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ചില മധ്യേഷന്‍ രാജ്യങ്ങളിലുമാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും കാനഡയിലും ആരോഗ്യജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 

വിന്‍സര്‍-എസെക്‌സ് ഹെല്‍ത്ത് യൂണിറ്റില്‍ നിന്നുള്ള സമീപകാല മുന്നറിയിപ്പില്‍ പ്രദേശത്തെ പ്രാദേശിക ക്ലിനിക്കില്‍ അഞ്ചാംപനി സാധ്യതയെക്കുറിച്ച് പറയുന്നു. അഞ്ചാംപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ തയാറായിരിക്കണമെന്ന് ഡോ. ഐസക് ബോഗോച്ച് പറയുന്നു. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു. വളരെ പെട്ടെന്ന് വ്യാപിക്കുന്ന രോഗമായതിനാല്‍ വാക്‌സിന്‍ നിരക്ക് കുറയുന്നത് വലിയ അപകടത്തിലേക്ക് നയിക്കും. 

കാനഡയില്‍ മിക്കയിടത്തും അഞ്ചാംപനിക്കെതിരായ വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തിന് മുകളിലാണെങ്കിലും ഈ രോഗത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ ചില കുറവുകള്‍ ഉണ്ടെന്ന് ബോഗോച്ച് പറയുന്നു. അടുത്ത കാലത്തായി വാക്‌സനേഷന്‍ നിരക്ക് കുറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.