ഗ്രൗണ്ട്‌ഹോഗ് ഡേ: കാനഡയില്‍ സ്പ്രിംഗ് സീസണ്‍ നേരത്തെയെന്ന് പ്രവചിച്ച് ഗ്രൗണ്ട്‌ഹോഗുകള്‍ 

By: 600002 On: Feb 3, 2024, 11:48 AM

 

 

കാനഡയില്‍ മൂന്ന് പ്രവിശ്യകളില്‍ സ്പ്രിംഗ് സീസണ്‍ നേരത്തെയായിരിക്കുമെന്ന് പ്രവചിച്ച് ഗ്രൗണ്ട്‌ഹോഗുകള്‍. ഫെബ്രുവരി 2 ഗ്രൗണ്ട്‌ഹോഗ് ഡേയിലാണ് പ്രവചനമുണ്ടായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്. ഗ്രൗണ്ട്‌ഹോഗിനെ നിരീക്ഷിച്ച് സ്പ്രിംഗ് സീസണ്‍ എപ്പോഴായിരിക്കുമെന്ന് പ്രവചിക്കുന്ന രീതിയാണിത്. മാളങ്ങളില്‍ നിന്നും പുറത്തുവരുന്ന ഗ്രൗണ്ട്‌ഹോഗുകളെയും അവയുടെ നിഴലിനെയും നിരീക്ഷിച്ചാണ് പ്രവചനം നടത്തുന്നത്. 

ഒന്റാരിയോയിലെ വിയാര്‍ട്ടണ്‍ വില്ലി, നോവ സ്‌കോഷ്യയിലെ ഷുബെനകാഡി സാം, ക്യുബെക്കിലെ ഫ്രെഡ് ലാ മര്‍മോട്ടെ എന്നീ ഗ്രൗണ്ട്‌ഹോഗുകളാണ് പ്രവചനം നടത്തുന്നത്. അവയുടെ നിഴലുകള്‍ കാണാത്തതിനാല്‍ സ്പ്രിംഗ് സീസണ്‍ നേരത്തെ എത്തുമെന്നാണ് പ്രവചനം. ശൈത്യകാലാവസ്ഥയില്‍ മടുത്തിരിക്കുന്ന ജനങ്ങള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്. 

പതിവുപോലെ പ്രവചനം നടത്തിയ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഗ്രൗണ്ട്‌ഹോഗ് ഷുബെനകാഡി സാം ആയിരുന്നു.