ജനുവരിയില്‍ വീടുകളുടെ വില്‍പ്പന 38.5 ശതമാനം വര്‍ധിച്ചു; റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട് 

By: 600002 On: Feb 3, 2024, 11:03 AM

 

 


വാന്‍കുവറില്‍ വീടുകളുടെ വില്‍പ്പന ജനുവരിയില്‍ 38.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഗ്രേറ്റര്‍ വാന്‍കുവര്‍ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. ജനുവരിയിലെ വീടുകളുടെ വില്‍പ്പന മൊത്തത്തില്‍ 1,427 ആയി. എന്നാല്‍ ഇത് 10 വര്‍ഷത്തെ സീസണല്‍ ശരാശരിയായ 1,788 ല്‍ നിന്ന് 20.2 ശതമാനം കുറവാണെന്നും ബോര്‍ഡ് പറയുന്നു. 

ജനുവരിയില്‍ നഗരത്തിലുടനീളം 3,788 പുതിയ ലിസ്റ്റിംഗുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ജനുവരിയില്‍ നിന്ന് 14.5 ശതമാനം വര്‍ധന. എന്നാല്‍ പുതിയ ലിസ്റ്റിംഗുകള്‍ 10 വര്‍ഷത്തെ സീസണല്‍ ശരാശരിയേക്കാള്‍ 9.1 ശതമാനം കുറവാണ്. മെട്രോ വാന്‍കുവറിലെ ജനുവരിയിലെ കോമ്പോസിറ്റ് ബെഞ്ച്മാര്‍ക്ക് ഹോം വില 1,942,400 ഡോളറായിരുന്നു.