നോവ സ്‌കോഷ്യയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: എണ്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ് 

By: 600002 On: Feb 3, 2024, 10:39 AM

 


ഈ വാരാന്ത്യത്തില്‍ ഈസ്‌റ്റേണ്‍ നോവ സ്‌കോഷ്യയിലും കെയ്പ് ബ്രെറ്റണ്‍ ഐലന്‍ഡിലും 80 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്. സെന്‍ട്രല്‍ നോവ സ്‌കോഷ്യയില്‍ 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും ഉണ്ടായേക്കും. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ മഞ്ഞുവീഴ്ച കുറയുമെന്നാണ് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നത്. 

കനത്ത മഞ്ഞുവീഴ്ച വിസിബിളിറ്റി കുറയ്ക്കുമെന്നതിനാല്‍ ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നോവ സ്‌കോഷ്യ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു.