കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ സഹായിയുടെ വീടിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയ സൗത്ത് സറേയില്‍ 154 ആം സ്ട്രീറ്റില്‍ 2,800 ബ്ലോക്കിന് സമീപമുള്ള വീടിന് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ആര്‍സിഎംപി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ടി ചെയ്തിട്ടില്ല. നിജ്ജാറിന്റെ സുഹൃത്ത് സിമ്രന്‍ജീത് സിംഗിന്റേതാണ് വീട്.
വെടിവെപ്പിനെ തുടര്‍ന്ന് വീട്ടിന് മുന്നിലുണ്ടായിരുന്ന കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വീട്ടില്‍ ഒന്നിലധികം ബുള്ളറ്റുകള്‍ പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
നിജ്ജാറുമായുള്ള സിമ്രന്‍ജീത് സിംഗിന്റെ ബന്ധമാണ് വെടിവെപ്പിന് കാരണമെന്ന് സംശയിക്കുന്നതായി ബീസി ഗുരുദ്വാരാ കൗണ്‍സില്‍ വക്താവ് മൊനീന്ദര്‍ സിംഗ് പറഞ്ഞു.