വിദേശ ഇടപെടല്‍ ശൃംഖലകള്‍ കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു: സിഎസ്‌ഐഎസ് റിപ്പോര്‍ട്ട് 

By: 600002 On: Feb 2, 2024, 1:52 PM

 


വിദേശ ഇടപെടല്‍ ശൃംഖലകള്‍ കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി ദേശീയ മാധ്യമത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമത്തിന് കീഴില്‍ പുറത്തിറക്കിയ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം വിദേശ ഇടപെടല്‍ കാനഡയുടെ ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. 

കനേഡിയന്‍ നയരൂപീകരണത്തെയും പൊതു വിവരണങ്ങളെയും സിവില്‍ സൊസൈറ്റിയെയും സ്വാധീനിക്കാന്‍ രഹസ്യമായും വഞ്ചനാപരമായും ഉപയോഗിക്കുന്ന പരമ്പരാഗത നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ ഇടപെടല്‍(എഫ്‌ഐ). എഫ്‌ഐ നെറ്റ് വര്‍ക്കുകള്‍ കാനഡയിലുടനീളവും സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ശൃംഖലകളില്‍ പലതും കാനഡയുടെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ ഉള്‍പ്പെട്ടതാണ്. 

കനേഡിയന്‍ സര്‍ക്കാര്‍ ഉത്തരവിട്ട അന്വേഷണ കമ്മീഷന്‍ തിങ്കളാഴ്ച നടന്നിരുന്നു. ഇതില്‍ കാനഡയിലെ 2019 ലെയും 2021 ലെയും ഫെഡറല്‍ തെരഞ്ഞെുപ്പുകളിലെ വിദേശ ഇടപെടലുകള്‍ സംബന്ധിച്ച് പരിശോധിക്കുന്നുണ്ട്. ചൈനയുടെ വിദേശ ഇടപെടലിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇത് ആദ്യം സര്‍ക്കാര്‍ കുറച്ചുകാണിക്കുകയായിരുന്നു. പിന്നീട് ഇതിന്റെ ഗൗരവം മനസ്സിലാക്കിയതോടെ അന്വേഷണം കര്‍ശനമാക്കി.