ഫെബ്രുവരിയിലെ എല്ലാ ചൊവ്വാഴ്ചകളിലും സിനിപ്ലെക്‌സില്‍ സിനിമ കാണാന്‍ ഇനി അഞ്ച് ഡോളര്‍ മതി. പൊതുപ്രവേശന ടിക്കറ്റ് നിരക്ക് അഞ്ച് ഡോളര്‍(നികുതി ഉള്‍പ്പെടെ) ആയിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ സിനിപ്ലെക്‌സ് അറിയിച്ചു. പോപ്‌കോണിന്റെ ചെറിയ പാക്കറ്റുകള്‍ക്ക് 5 ഡോളറായിരിക്കും വില. എന്നാല്‍ സോഡ സാധാരണ വിലയില്‍ തുടരും. 25 വര്‍ഷം മുമ്പാണ് അവസാനമായി സിനിപ്ലെക്‌സ് തിയേറ്ററുകളില്‍ അഞ്ച് ഡോളര്‍ ടിക്കറ്റ് നിരക്കില്‍ സിനിമ കാണാന്‍ സാധിച്ചത്.
നോണ്‍-ഫീച്ചര്‍ ഫിലിമുകള്‍ക്കും സ്‌പെഷ്യല്‍ ഈവന്റുകള്‍ക്കും പ്രത്യേക നിരക്ക് സാധുതയില്ല. ഓണ്‍ലൈന്‍ ബുക്കിംഗിന് അധികമായി 1.50 ഡോളര്‍ ഹാന്‍ഡിലിംഗ് ചാര്‍ജിംഗിന് വിധേയമാണ്.