ഫാമിലി മെഡിസിന്‍ രംഗത്ത് പ്രതിസന്ധി രൂക്ഷം; സര്‍ക്കാരിനോട്  അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബെര്‍ട്ടയിലെ ഡോക്ടര്‍മാര്‍  

By: 600002 On: Feb 2, 2024, 9:27 AM

 

 

പ്രവിശ്യയിലെ പ്രാഥമിക പരിചരണം മെച്ചപ്പെടുത്താന്‍ യുസിപി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആല്‍ബെര്‍ട്ടയിലെ ഡോക്ടര്‍മാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. പ്രവിശ്യയിലെ ഫാമിലി ഡോക്ടര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിവരിച്ചുകൊണ്ട് 24 മണിക്കൂര്‍ സോഷ്യല്‍ മീഡിയ കാംപെയ്ന്‍ ഇതിന്റെ ഭാഗമായി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(AMA) സംഘടിപ്പിച്ചു. ആല്‍ബെര്‍ട്ടയില്‍ ഫാമിലി മെഡിസിന്‍ മേഖല വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണെന്ന് എഎംഎ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു. 

അടിയന്തര ധനസഹായവും അയല്‍ പ്രവിശ്യകളില്‍ സമാനമായ അപ്‌ഡേറ്റ് ചെയ്ത ഫണ്ടിംഗ് മോഡലും ഉള്‍പ്പെടെ രണ്ട് വശങ്ങളുള്ള പരിഹാരമാണ് എഎംഎ ആവശ്യപ്പെടുന്നത്. 

മെഡിക്കല്‍ അസോസിയേഷന്റെ പ്രചാരണത്തോട് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പ്രതികരിച്ചിട്ടുണ്ട്. ഫാമിലി പ്രാക്ടീസ് സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതിന് യുസിപി സര്‍ക്കാര്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചു.