പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള അന്ത്യോദ്യ അന്നയോജന കുടുംബങ്ങൾക്കുള്ള പഞ്ചസാര സബ്‌സിഡി നീട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

By: 600021 On: Feb 2, 2024, 4:37 AM

പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന കുടുംബങ്ങൾക്കുള്ള പഞ്ചസാര സബ്‌സിഡി പദ്ധതി 2026 മാർച്ച് വരെ രണ്ട് വർഷത്തേക്ക് കൂടി നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2025-26 വരെയുള്ള മൂന്ന് വർഷത്തേക്ക് 29,610 കോടി രൂപയിലധികം അടങ്കലുള്ള മൃഗസംരക്ഷണ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫണ്ടിൻ്റെ തുടർച്ചയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും അംഗീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഈ ഉടമ്പടി നിക്ഷേപകരുടെ, പ്രത്യേകിച്ച് വൻകിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും ഇതിലൂടെ വിദേശ നിക്ഷേപത്തിൽ വർദ്ധനവിന് കാരണമാകുകായും ചെയ്‌തേക്കും.