ഡോളറാമ ഐറ്റത്തിന് വിന്നേഴ്‌സില്‍ ആറ് മടങ്ങ് വില; ഞെട്ടിപ്പിക്കുന്ന നിരക്ക് വ്യത്യാസം പങ്കുവെച്ച് ഉപഭോക്താവ്  

By: 600002 On: Feb 1, 2024, 1:22 PM

 

 


വലിയ ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയ്ക്ക് എന്ന പരസ്യത്തിന് പേരു കേട്ട റീട്ടെയ്‌ലര്‍ കമ്പനി വിന്നേഴ്‌സിന്റെ വില നിര്‍ണയം ഞെട്ടിപ്പിക്കുന്നത്. റീട്ടെയ്‌ലര്‍ കമ്പനി ഡോളറാമ വില്‍ക്കുന്ന ഐറ്റത്തിന് വിന്നേഴ്‌സില്‍ ആറ് മടങ്ങ് വിലയാണെന്ന് ഒരു ഉപഭോക്താവിന്റെ കണ്ടെത്തല്‍. ഉല്‍പ്പന്നത്തിന്റെ ഫോട്ടോകള്‍ സഹിതം ഉപഭോക്താവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചു. എഗ്ലിംഗ്ടണ്‍ അവന്യു ഇ യില്‍ സ്ഥിതി ചെയ്യുന്ന വിന്നേഴ്‌സില്‍ നിന്നും ഡോളറാമയില്‍ നിന്നും ഫ്രൈയിംഗ് പാന്‍ വാങ്ങിയപ്പോഴാണ് വില വ്യത്യാസം മനസ്സിലായത്. വിന്നേഴ്‌സില്‍ നിന്നും വാങ്ങിയ ഫ്രൈയിംഗ് പാനിന് 29.99 ഡോളറായിരുന്നു വില. എന്നാല്‍ ഡോളറാമയില്‍ പാനിന് 5 ഡോളര്‍ മാത്രമാണ് വില. 

റെഡ്ഡിറ്റില്‍ പങ്കിവെച്ചതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായെത്തി. പണപ്പെരുപ്പകാലത്ത് ഇത്തരത്തില്‍ വില വ്യത്യാസം വരുന്നത് ദുരിതമനുഭവിക്കുന്നവരെ വീണ്ടും ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുകയെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ വിന്നേഴ്‌സില്‍ നിന്നും ഉല്‍പ്പന്നം വാങ്ങിയപ്പോള്‍ തങ്ങള്‍ക്കുണ്ടായ സ്വന്തം അനുഭവം പങ്കുവെച്ചു.