വെടിവെപ്പ്: കാനഡയില്‍ സിനിപ്ലെക്‌സ് തിയേറ്ററുകളില്‍ മലൈക്കോട്ടെ വാലിബന്‍ പ്രദര്‍ശനം നിര്‍ത്തി

By: 600002 On: Feb 1, 2024, 6:58 AM

 

 

കാനഡയില്‍ സിനിപ്ലെക്‌സ് ഉള്‍പ്പെടെയുള്ള തിയേറ്ററുകളില്‍ ദക്ഷിണേന്ത്യന്‍ ചിത്രം മലൈക്കോട്ടെ വാലിബന്‍ പ്രദര്‍ശനം നിര്‍ത്തി. കഴിഞ്ഞയാഴ്ച ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ നാല് തിയേറ്ററുകളില്‍ വെടിവെപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിച്ചത്. 

വെടിവെപ്പുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഹൈവേയിലെ ഒരു സിനിമാ തിയേറ്ററിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചതായി യോര്‍ക്ക് റീജിയണല്‍ പോലീസ് പറഞ്ഞു. ഒന്റാരിയോയിലെ റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക് സിനിമാസ് എന്ന തിയേറ്ററിലും വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. തിയേറ്ററുകള്‍ അടച്ചിട്ട സമയത്താണ് സംഭവങ്ങള്‍ നടന്നതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് വ്യക്തമാക്കി.