ക്യുബെക്കില്‍ മിനിമം വേതനം 50 സെന്റ് വര്‍ധിക്കുന്നു; മെയ് 1ന് പ്രാബല്യത്തില്‍ വരും 

By: 600002 On: Feb 1, 2024, 6:37 AM

 


ക്യുബെക്കില്‍ മെയ് 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 50 സെന്റ് വര്‍ധിച്ച് 15.75 ഡോളറാക്കും. റീട്ടെയ്ല്‍, റെസ്‌റ്റോറന്റ് മേഖലകളിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം മിനിമം വേതനം മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 111,000 സ്ത്രീകളുള്‍പ്പെടെ 200,000 തൊഴിലാളികള്‍ക്ക് ഈ വര്‍ധന പ്രയോജനകരമാകുമെന്ന് ലേബര്‍ മിനിസ്റ്റര്‍ ജീന്‍ ബൗലറ്റ് വ്യക്തമാക്കി. എന്നാല്‍, തൊഴിലുടമകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മിനിമം വേതനം വേഗത്തില്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.