കാനഡയില്‍ വാടക നിരക്ക് കുത്തനെ വര്‍ധിച്ചു; റെന്റല്‍ വേക്കന്‍സി റേറ്റ് കുറഞ്ഞു: റിപ്പോര്‍ട്ട്  

By: 600002 On: Feb 1, 2024, 6:28 AM

 

 


കാനഡയില്‍ ശരാശരി വാടക നിരക്ക് 2023 ല്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(CMHC) റിപ്പോര്‍ട്ട്. അതേസമയം, കാനഡയുടെ മൊത്തത്തിലുള്ള വാടക വീടുകളുടെ ഒഴിവ് നിരക്ക് 2023 ല്‍ 1.5 ശതമാനത്തിലെത്തിയതായി സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംഎച്ച്‌സി മെട്രിക് രേഖപ്പെടുത്താന്‍ തുടങ്ങിയ 1988 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഒഴിവ് നിരക്കാണിത്. 

ദേശീയ ഒഴിവ് നിരക്ക് രാജ്യത്തുടനീളമുള്ള ആളില്ലാത്തതും ലഭ്യമായതുമായ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ശതമാനത്തെ പ്രതിഫലിപ്പിക്കുന്നു. ടു-ബെഡ്‌റൂം കോണ്ടോമിനിയങ്ങള്‍ക്ക് വാടകയ്ക്ക്, ശരാശരി ഒഴിവ് നിരക്ക് 2022 ല്‍ 1.6 ശതമാനത്തില്‍ നിന്ന് 2023 ല്‍ 0.9 ശതമാനമായി കുറഞ്ഞു. 

ഉയര്‍ന്ന മോര്‍ഗേജ് നിരക്കുകള്‍ പലര്‍ക്കും വീടുകള്‍ സ്വന്തമാക്കുന്നതിന് വിലങ്ങുതടിയാകുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ വാടക വീടുകളില്‍ താമസിക്കുന്നു എന്നതിന്റെ സൂചനയാണിത്.