മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് സ്ഥാപിച്ച് ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്

By: 600021 On: Feb 1, 2024, 2:53 AM

മനുഷ്യൻ്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൗത്യം വിജയകരമാണെന്ന് മസ്‌ക് അറിയിച്ചു. അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമായ ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കുന്നതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്.ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പാര്‍ക്കിന്‍സണും അല്‍ഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുകയാണ് ന്യൂറാലിങ്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ കാലത്ത് ന്യൂറോടെക്നോളജിയില്‍ വിപ്ലകരമായ നേട്ടമാണ് ന്യൂറാലിങ്കിൻ്റെ ഈ വിജയം. ടെലിപ്പതി എന്നാലും ന്യൂറാലിങ്കിൻ്റെ ആദ്യ പ്രൊഡക്ടിൻ്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി.