കിച്ച്‌നറില്‍ കൗമാരിക്കാരിക്ക് രണ്ട് അപ്പെന്‍ഡെക്ടമിക്കുള്ള എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിക്കേണ്ടി വന്നത് 19 മണിക്കൂറെന്ന് പരാതി. തന്റെ മകള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ പറ്റി വിവരിക്കുകയാണ് ജൂലിയ മാലോറ്റ്. പ്രവിശ്യയില്‍ ആരോഗ്യ സംരക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ അനുഭവമെന്നും സര്‍ക്കാരിനെയാണ് താന്‍ പഴിചാരുന്നതെന്നും ജൂലിയ പറഞ്ഞു. മികച്ച ആരോഗ്യ സംവിധാനം നമുക്ക് ആവശ്യമാണ്. ഇല്ലെങ്കില്‍ തന്റെ മകള്‍ അനുഭവിച്ചത് പോലെ മറ്റ് രോഗികളും കാത്തിരുന്ന് വലയുമെന്ന് ജൂലിയ പറഞ്ഞു.
അതേസമയം, ജൂലിയയും മകളും നേരിട്ട ദുരവസ്ഥയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ആരോഗ്യ സംവിധാനം മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ് പ്രതികരിച്ചു. ഡോക്ടര്‍ ഗ്രാജ്വേറ്റ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുകയാണെന്നും അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ ആരോഗ്യ പ്രവര്ഡത്തകരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.