കാല്‍ഗറി റെസിഡന്‍ഷ്യല്‍ റിസോണിംഗ്‌ പ്ലാന്‍: പൊതുജനങ്ങളുടെ പ്രതികരണം തേടി സിറ്റി

By: 600002 On: Jan 31, 2024, 12:34 PM

 

 

ഉയര്‍ന്ന ജനസാന്ദ്രതയുള്ള പാര്‍പ്പിടം അനുവദിക്കുന്നതിനായി കമ്മ്യൂണിറ്റികള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് കാല്‍ഗറി സിറ്റി നിര്‍ദ്ദിഷ്ട റീസോണിംഗ് പ്ലാനില്‍ പൊതുജനങ്ങളുടെ പ്രതികരണം തേടുന്നു. നിര്‍ദ്ദിഷ്ട പ്ലാന്‍ സിറ്റി വൈഡ് റീസൊണിംഗ് നടത്തുകയും പ്രോപ്പര്‍ട്ടികള്‍ റീഡിസൈന്‍ ചെയ്യുകയും ചെയ്യും. അത് നിലവില്‍ സിംഗിള്‍ അല്ലെങ്കില്‍ സെമി ഡിറ്റാച്ച്ഡ് വീടുകളെ മാത്രമേ അനുവദിക്കൂ. 

നിലവിലുള്ള വീടുകള്‍ മാറ്റി പുതിയ സിംഗിള്‍-ഡിറ്റാച്ച്ഡ് വീടുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് പ്രോപ്പര്‍ട്ടി ഉടമകളെ റീസൊണിംഗ് തടയില്ലെന്ന് സിറ്റി പറയുന്നു. നിര്‍ദ്ദിഷ്ട റീസോണിംഗ് പ്രോപ്പര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന് കാണാന്‍ കാല്‍ഗറി സിറ്റിയുടെ ഇന്ററാക്റ്റീവ് മാപ്പില്‍ അഡ്രസ് നല്‍കി തിരയാം. പെര്‍മിറ്റ് അംഗീകാരങ്ങള്‍ക്കായുള്ള ചെലവുകളും സമയക്രമങ്ങളും കുറയ്ക്കുന്നതിനൊപ്പം എല്ലാ കാല്‍ഗറി കമ്മ്യൂണിറ്റികളിലും കൂടുതല്‍ ഹൗസിംഗ് ഓപ്ഷനുകള്‍ നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സിറ്റി വ്യക്തമാക്കി.