കാനഡയില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതായി എന്‍ബ്രിഡ്ജും യുപിഎസും 

By: 600002 On: Jan 31, 2024, 12:03 PM

 

 


സാമ്പത്തിക സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തില്‍ കാനഡയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുണൈറ്റഡ് പാഴ്‌സെല്‍ സര്‍വീസും(യുപിഎസ്), പൈപ്പ്‌ലൈന്‍ കമ്പനിയായ എന്‍ബ്രിഡ്ജും. ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ലാഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 12,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് യുപിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജര്‍, കോണ്‍ട്രാക്റ്റര്‍ പൊസിഷനുകളിലുള്ളവരെയാണ് ഭൂരിഭാഗവും പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

92 ബില്യണ്‍ ഡോളറിനും 94.5 ബില്യണ്‍ ഡോളറിനും ഇടയില്‍ ആഗോള വരുമാനം പ്രതീക്ഷിക്കുന്നതായുള്ള യുപിഎസിന്റെ സെയില്‍സ് ഔട്ട്‌ലുക്ക് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ജോലി വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. 

കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ബിസിനസ് സാഹചര്യങ്ങള്‍ കാരണം 650 പേരെ പിരിച്ചുവിടുമെന്നാണ് എന്‍ബ്രിഡ്ജ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നിനകം പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എന്‍ബ്രിഡ്ജ് വക്താവ് ഗിന സതര്‍ലന്‍ഡ് പറഞ്ഞു.