സമ്മര്‍ സീസണില്‍ വെസ്‌റ്റേണ്‍ കാനഡയില്‍ വരള്‍ച്ച രൂക്ഷമാകുന്നതിനാല്‍ ബ്രിട്ടീഷ് കൊളംബിയയ്ക്കും മാനിറ്റോബയ്ക്കും മറ്റ് ജൂറിസ്ഡിക്ഷനുകളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ജലവൈദ്യുത പദ്ധതികള്‍ വഴിയാണ് പ്രവിശ്യയില്‍ ഭൂരിഭാഗം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഫാള്‍ സീസണിലും വിന്റര്‍ സീസണിലും ജലസംഭരണികളില്‍ അളവ് കുറഞ്ഞത് വൈദ്യുതി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇത് ഭാവിയിലേക്ക് വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കുകയും മറ്റ് പ്രവിശ്യകളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം വരള്‍ച്ച രൂക്ഷമാക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ജലവൈദ്യുത ഉല്‍പ്പാദകരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും.
ബീസി ഹൈഡ്രോ പ്രവിശ്യയിലെ ജലനിരപ്പ് കുറഞ്ഞ പ്രദേശങ്ങളിലെ റിസര്‍വോയറുകളില്‍ വെള്ളം സംരക്ഷിച്ച് നിര്‍ത്തുന്നുണ്ടെങ്കിലും ആല്‍ബെര്‍ട്ടയില്‍ നിന്നും വെസ്‌റ്റേണ്‍ യുഎസ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ഇറക്കുമതി ചെയ്യുന്നുണ്ട്. വരും മാസങ്ങളിലും വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് ബീസി ഹൈഡ്രോ വക്താവ് പറഞ്ഞു.