ഈ വര്‍ഷം പ്രോപ്പര്‍ട്ടി ടാക്‌സ് റിബേറ്റില്ല! തീരുമാനമെടുത്ത് കാല്‍ഗറി സിറ്റി കൗണ്‍സില്‍ 

By: 600002 On: Jan 31, 2024, 10:18 AM

 

 


ഈ വര്‍ഷം കാല്‍ഗറിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് റിബേറ്റ് ഉണ്ടാകില്ലെന്ന് കാല്‍ഗറി സിറ്റി കൗണ്‍സില്‍. വീട്ടുടമകള്‍ക്ക് വണ്‍-ടൈം റിബേറ്റിലേക്ക് നയിക്കുന്ന 23 മില്യണ്‍ ഡോളര്‍ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെ
ടേണ്ടതില്ലെന്ന് ചൊവ്വാഴ്ച രാത്രി സിറ്റി കൗണ്‍സില്‍ തീരുമാനമെടുത്തു. 

കൗണ്‍സിലര്‍മാരായ വോങ്, ഷബോ(Chabot), ചു, മക്‌ലീന്‍, എന്നിവര്‍ നവംബറില്‍ കൗണ്‍സില്‍ മൊത്തത്തില്‍ അംഗീകരിച്ച 7.8 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനയില്‍ നിന്നും നികുതി ദായകര്‍ക്ക് ആശ്വാസമായി സേവിംഗ്‌സ് കണ്ടെത്താന്‍ പുതിയ നീക്കത്തിന് ശ്രമിച്ചിരുന്നു. പ്രമേയം മുന്നോട്ടുപോകാന്‍ കൗണ്‍സിലിന്റെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അംഗീകാരം ആവശ്യമായിരുന്നുവെങ്കിലും 8-7 ന് പരാജയപ്പെട്ടു. ഇത് പാസാക്കിയിരുന്നുവെങ്കില്‍ വീട്ടുടമസ്ഥന് പ്രതിമാസം ഏകദേശം 4 ഡോളര്‍ സേവിംഗ്‌സിലേക്ക് നയിക്കുമായിരുന്നു.