രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷി ദിനത്തിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്‌ട്രപതി ദ്രൗപതിമുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവർ ഡൽഹിയിലെ രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി. അവിടെ സർവധർമ്മ പ്രാർത്ഥനാ സഭയും രണ്ട് മിനിറ്റ് മൗനാചരണവും നടത്തി.