'സിമി'യുടെ നിരോധനം നീട്ടി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്

By: 600021 On: Jan 30, 2024, 5:36 AM

യുഎപിഎ പ്രകാരം സിമി സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി . രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് നിരോധന ഉത്തരവ്. വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് 2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംഘടനയിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു നിരോധനം.