ബീറ്റിംഗ് ദി റിട്രീറ്റ്; രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

By: 600021 On: Jan 30, 2024, 5:35 AM

രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനമായി. ദില്ലിയിൽ നടന്ന ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയിൽ വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷയം വഹിച്ചു. ഇതോടെ സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിന് സമാപനമായി. ഇന്നലെ വൈകിട്ട് വിജയ് ചൗക്കിൽ തുടങ്ങിയ സംഗീത വിരുന്നിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം ഉൾപ്പെടെ 31 ഈണങ്ങളാണ് അവതരിപ്പിച്ചത്. സായുധസേനകളുടെ നേതൃത്വത്തിൽ വിജയ ഭാരത് എന്ന ഈണം വിജയ് ചൗക്കിൽ മുഴങ്ങി. രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനം നടത്തി.