പത്മ പുരസ്കാരം; ജനങ്ങളുടെതെന്നും വിശ്വാസ്യത വർദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Jan 30, 2024, 5:31 AM

പദ്മ അവാർഡിൻ്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെന്നും പദ്മ അവാർഡ് ഇപ്പോൾ ജനങ്ങളുടെതായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പദ്മ അവാർഡ് വിതരണം ചെയ്യുന്നതിലെ രീതി തന്നെ പത്ത് വർഷം കൊണ്ട് ഏറെ മാറിയെന്നും 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കരുത്തുറ്റ നീതിന്യായ വ്യവസ്ഥ വികസിത ഭാരതത്തിലെ ഭാഗമാണ്. പഴയകാലത്തെ നിയമങ്ങൾ പരിഷ്കരിക്കാനും പൊതുജനത്തിന് വിശ്വാസമുളള ഒരു നീതിന്യായ വ്യവസ്ഥ രൂപീകരിക്കാനും സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻ വിശ്വാസ് ബിൽ ഈ ദിശയിലുള്ള ഒരു ചുവടുവയ്പാണ്. ആദ്യത്തെ മുസ്ലീം വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.