സൗത്ത്‌വെസ്റ്റ്കാല്‍ഗറിയില്‍ സൗത്ത്‌വുഡിന് സമീപം വീടിന് തീപിടിച്ച് വൃദ്ധയായ അമ്മയും മകനും മരിച്ചു. ഞായറാഴ്ച സെയ്‌മോര്‍ അവന്യു സൗത്ത്‌വെസ്റ്റിലെ 700 ബ്ലോക്കിലെ വീട്ടിലാണ് വൈകിട്ട് 5.10 ഓടെ വീട്ടില്‍ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വീട്ടിനുള്ളില്‍ പ്രായമായ സ്ത്രീയെയും ഒരു പുരുഷനെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൃദ്ധ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍ സ്ത്രീയുടെ മകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം തിങ്കളാഴ്ച നടക്കും.
തീപിടുത്തത്തിന്റെ കാരണം പോലീസും അഗ്നിശമന സേനയും അന്വേഷിക്കുകയാണ്. സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.