വാന്‍കുവര്‍ ഐലന്‍ഡ് മുതല്‍ ഫ്രേസര്‍വാലി വരെ വെള്ളപ്പൊക്ക സാധ്യത;കനത്ത മഴ മുന്നറിയിപ്പ് 

By: 600002 On: Jan 29, 2024, 10:47 AM

 

 


കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ സ്‌പെഷ്യല്‍ വെതര്‍ ആലേര്‍ട്ട് പ്രാബല്യത്തില്‍. വാന്‍കുവര്‍ ഐലന്‍ഡ് മുതല്‍ മെട്രോ വാന്‍കുവര്‍ വരെയുള്ള സൗത്ത്‌കോസ്റ്റില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. നദീ തീരങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കും. താപനില സാധാരണയേക്കാള്‍ അഞ്ച് മുതല്‍ 10 ഡിഗ്രി വരെ ഉയരുന്നതിനാല്‍ മഞ്ഞ് ഉരുകി ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. 

ലോവര്‍ ഫ്രേസര്‍ റിവറിന്റെ പോഷകനദികള്‍, പെംബര്‍ട്ടണ്‍, ലില്ലൂറ്റ് റോവര്‍ പോഷകനദികള്‍, ഫ്രേസര്‍ വാലി, ഫ്രേസര്‍ കാന്യോണ്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹൈ സ്ട്രീംഫ്‌ളോ അഡൈ്വസറി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. മഴയും മഞ്ഞ് ഉരുകലും നദികളിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനാല്‍ വാന്‍കുവര്‍ ഐലന്‍ഡിനും സതേണ്‍ കോസ്റ്റിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.