സസ്‌ക്കാച്ചെവനില്‍ ചില പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 19 വയസ്സാക്കി ഉയര്‍ത്തുന്നു. ഫെബ്രുവരി 1 ന് പുതിയ ഉത്തരവ് നിലവില്‍ വരും. കഴിഞ്ഞ ഒക്ടോബറില്‍ മദ്യത്തോടൊപ്പം പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം സംബന്ധിച്ച് നിര്‍ദ്ദിഷ്ട നിയമം പാസാക്കിയിരുന്നു. ഈ വര്‍ഷമാണ് നിയമത്തിന് അന്തിമ രൂപമായത്.
പുതിയ നിയമപ്രകാരം കുറഞ്ഞ പ്രായം തിരിച്ചറിയുന്നതിന് റീട്ടെയ്‌ലര്‍മാര്‍ അവരുടെ സൈനേജ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ക്യാഷ് രജിസ്റ്ററില്‍ സൈന്‍ ദൃശ്യമാകണം. സസ്‌ക്കാച്ചെവനിലെ യുവാക്കളെ ടൊബാക്കോ, വേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും പ്രധാനമാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോഗ്യമന്ത്രി എവററ്റ് ഹിന്‍ഡ്‌ലി പറഞ്ഞു.