ഭീമാകാരമായ ജെറ്റ് സ്ട്രീം കാനഡയിലേക്ക്; കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് 

By: 600002 On: Jan 26, 2024, 3:21 PM

 


ഭീമാകാരമായ ജെറ്റ് സ്ട്രീം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ചൈന മുതല്‍ ബീസി വരെ നീളുമെന്നും ദി വെതര്‍ നെറ്റ്‌വര്‍ക്ക് അറിയിച്ചു. ജെറ്റ് സ്ട്രീമുകളെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ വികസിക്കുന്ന ശക്തമായ കാറ്റിന്റെ ഇടുങ്ങിയ ബാന്‍ഡുകളായി തരം തിരിച്ചിരിക്കുന്നു. സാധാണയായി 30,000 അടി ജെറ്റ് സ്ട്രീമുകളായിരിക്കുമെന്ന് നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അഭിപ്രായപ്പെട്ടു. ജെറ്റ് സ്ട്രീം ആദ്യം കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെയാണ് ആദ്യം ബാധിക്കുക. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ സാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ച മുതല്‍ അറ്റ്‌മോസ്‌ഫെറിക് റിവര്‍ വെതര്‍ ഈവന്റ്‌സ് ബീസിയെ ബാധിക്കും. അതായത് ധാരാളം മഴ പ്രവിശ്യയില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 

അതേസമയം, പസഫിക് എയര്‍ നോര്‍ത്തിലേക്ക് തള്ളുകയും ഇന്റെന്‍സ് വാം എയര്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വെതര്‍ നെറ്റ്‌വര്‍ക്ക് പ്രവചിക്കുന്നു. ഇത് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സീസണല്‍ ശരാശരിയേക്കാള്‍ 10 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് താപനിലയുണ്ടാകുമെന്നും വെതര്‍നെറ്റ്‌വര്‍ക്ക് അറിയിച്ചു.