സ്റ്റുഡന്റ് വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെയും സ്ഥാപനങ്ങളുടെയും നാശത്തിലേക്ക് നയിക്കുമെന്ന് കോളേജസ് ഒന്റാരിയോ 

By: 600002 On: Jan 26, 2024, 11:05 AM

 


കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനായി സ്റ്റുഡന്റ് വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും വിദ്യാര്‍ത്ഥികളെയും സാരമായി ബാധിക്കുമെന്ന് കോളേജസ് ഒന്റാരിയോ. ഫെഡറല്‍ സര്‍ക്കാരിന്റെ സമീപനത്തെ പുനര്‍വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോളേജസ് ഒന്റാരിയോ. തിരക്കിട്ട നീക്കങ്ങള്‍ വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് കോളേജസ് ഒന്റാരിയോ വ്യക്തമാക്കി. ഇത് വിദ്യാര്‍ത്ഥികളിലും കമ്മ്യൂണിറ്റികളിലും അനാവശ്യമായ പ്രക്ഷോഭത്തിന് ഇടയാക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. 

ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി പ്രവിശ്യയിലെ 24 പബ്ലിക് കോളേജുകളില്‍ പലതിനും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോളേജസ് ഒന്റാരിയോ പറയുന്നു. ചിലത് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നും ആരോപിക്കുന്നു. 

അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ വിദ്യാഭ്യാസ രംഗം സുസ്ഥിരമാക്കുവാനും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി(domestic students)  ക്യാമ്പസുകള്‍ തുറന്നിടാനും സഹായിക്കുന്നതിന് വാര്‍ഷിക ട്യൂഷന്‍ ഫീസില്‍ 135 ഡോളര്‍ വര്‍ധനയും പ്രൊവിന്‍ഷ്യല്‍ ഗ്രാന്റുകളില്‍ 10 ശതമാനം വര്‍ധനയും ഒന്റാരിയോ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.