ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച നാലാം റൗണ്ട് കൂടിയാലോചനകൾ നടത്തി ഉന്നതതല സമിതി അധ്യക്ഷൻ രാംനാഥ് കോവിന്ദ്

By: 600021 On: Jan 26, 2024, 1:45 AM

വൺ നേഷൻ വൺ ഇലക്ഷനുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി അധ്യക്ഷനായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ന്യൂഡൽഹിയിൽ നാലാം റൗണ്ട് കൂടിയാലോചനകൾ നടത്തി. പ്രഗത്ഭ നിയമജ്ഞരായ ജസ്റ്റിസ് ദിലീപ് ഭോസാലെ, ജസ്റ്റിസ് രാജേന്ദ്ര മേനോൻ എന്നിവർ കൂടിയാലോചനയുടെ ഭാഗമായി. സാമ്പത്തിക- വിദഗ്ധരുമായി ചർച്ചകൾ നടത്തിയ കോവിന്ദ്, രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ സാമ്പത്തിക നേട്ടങ്ങളിൽ തൻ്റെ വീക്ഷണങ്ങൾ വിശദമാക്കി.