രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

By: 600021 On: Jan 26, 2024, 1:39 AM

രാജ്യം ഇന്ന് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാം ആഘോഷിക്കും. ദില്ലിയിലെ കർത്തവ്യപഥ് സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് സാക്ഷ്യം വഹിക്കും. ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു കർത്തവ്യപഥിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാർച്ച് പാസ്റ്റും നടക്കും.