സസ്‌ക്കറ്റൂണ്‍ ഗ്യാസ് സ്റ്റേഷനില്‍ ഗ്യാസിന് പകരം കാറുകളില്‍ അറിയാതെ ഡീസല്‍ നിറച്ചു; വാഹനങ്ങള്‍ക്ക് കേടുപാട്   

By: 600002 On: Jan 25, 2024, 2:32 PM

 

 

സസ്‌ക്കറ്റൂണില്‍ സാസ്‌ക്ടെല്‍ സെന്ററിന് സമീപമുള്ള 315 മാര്‍ക്വിസ് ഡ്രൈവിലെ ഹസ്‌കിയില്‍ ഗ്യാസ് നിറയ്ക്കാനെത്തിയവരുടെ കാറുകളില്‍ ഡീസല്‍ നിറച്ചതായി പരാതി. വാഹനങ്ങളുമായി ഗ്യാസ് സ്റ്റേഷനിലെത്തിയവര്‍ അറിയാതെയാണ് ഡീസല്‍ നിറച്ചത്. ഗ്യാസ് കാറില്‍ ഡീസല്‍ നിറയ്ക്കുന്നച് എഞ്ചിന് ഹാനികരമാണ്. പിന്നീട് ചെലവേറിയ എഞ്ചിന്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമേ കാര്‍ പ്രവര്‍ത്തനക്ഷമമാവുകയുള്ളൂവെന്ന് സസ്‌ക്കാറ്റൂണിലെ ടയര്‍ക്രാഫ്റ്റിലെ ജെയ് മലിനോവ്‌സ്‌കി പറയുന്നു. 

അറിയാതെ ഡീസല്‍ നിറച്ച വാഹന ഉടമകള്‍ ഹസ്‌കിയുമായി ബന്ധപ്പെടാന്‍ സസ്‌കറ്റൂണ്‍ ട്രാഫിക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹസ്‌കിയുമായി ബന്ധപ്പെട്ട് വാഹനത്തിന് കേടുപാടുണ്ടായവരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ബന്ധപ്പെട്ട ഉപയോക്താവ് സ്‌റ്റേഷനിലെ മാനേജരുമായി ബന്ധപ്പെട്ടിരുന്നതായി പറഞ്ഞു. നഷ്ടപരിഹാരത്തിനായി കോര്‍പ്പറേറ്റില്‍ നിന്നുള്ള കോളിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.